കവിത
കഷ്ടം!
നാം മരിച്ചുവീണത്
ഒരു മണിക്കൂറിന്റെ രണ്ടതിരുകളില്‍
ആദ്യം ഞാന്‍
ഇരുളാനപ്പുറത്തേറി നരകത്തിലേക്ക്
പിന്നെ നീ
സൂര്യന്റെ തേരില്‍ സ്വര്‍ഗ്ഗത്തിലേക്ക്
നരകത്തില്‍ എനിക്ക്
ആത്മാവുകള്‍ അറയില്‍ തള്ളുന്ന പണികിട്ടി
സ്വര്‍ഗ്ഗത്തില്‍ നിനക്ക്
ആത്മാവുകള്‍ അടിച്ചുവാരുന്ന പണിയും
ഒരിടത്തായിരുന്നെങ്കില്‍
പണിത്തിരക്കിനിടയില്‍
നമുക്ക്
കാണുകയെങ്കിലും ചെയ്യാമായിരുന്നു
കഷ്ടം!
17 comments:
അവനവന്റെ ആത്മാവിനെ അറയില്‍ തള്ളുകയും അടിച്ചുവാരുകയും ചെയ്യുന്നവരാണോ സമയത്തിന്റെ വക്കുകള്‍ കൊണ്ട് മുറിഞ്ഞ് തിരക്കുകളിലേക്ക് മരിച്ചുപോകുന്നത്?
നല്ല കവിത മാഷേ..
താങ്കളെ ബ്ലോഗില്‍ കണ്ടതില്‍ ഏറെ സന്തോഷം.
അന്‍വര്‍,
ബ്ലോഗ് കണ്ട് സന്തോഷമായി.
കവിത നന്നെന്ന് പ്രത്യേകം പറയേണ്ടല്ലോ!
ഉറുമ്പിന് കൂട്ടിനുള്ളില്‍ ഞാന്‍
കേറിനോക്കിയതിന്നെടോ
ഉയിരാര്ന്നക്ഷരക്കൂട്ടം
ഉടലേറി നിറഞ്ഞെടോ
പണിക്കുറവുള്ള ആത്മാവുകളെ മാറ്റിയടുക്കുമ്പോള് തിരക്കിനിടയിലും ഒന്നു നോക്കിയേക്കണെ.
നല്ല കവിത
ഇവിടെ കണ്ടതില്‍ വളരെ സന്തോഷം
മാഷെ,
ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം!
അന് വര്, കവിത എന്നാല്‍ ‘ചെമ്മേ ചെമ്മേ‘ എന്ന് വൃത്തമൊപ്പിക്കുന്ന ടൈപ്പ് ആണ് എന്ന് വിശ്വസിച്ചിരുന്ന ഒരു മണ്ടനായ ഞാന്‍ നിങ്ങളുടെ തലമുറയുടെ കവിതകള്‍ വായിച്ചുതുടങ്ങിയത് താഴെയുള്ള ഈ കവിതാ ശകലം വായിച്ചിട്ടാണ്:
എന്റെ നാട്ടില്‍
നിങ്ങള്‍ ചിന്തിക്കുന്നതായി
അവര്‍ ചിന്തിക്കുന്നതെന്തോ-
അതിന്റെ പേരില്‍
നിങ്ങളെയവര് ജയിലിലിടും.
അവര്‍ നമ്മുടേ മനസ്സുകളില്‍
മൈച്രോചിപ്പുകള് നിക്ഷേപിക്കുമെന്നും
ജോണ്‍ വോര്‍സ്റ്റര്‍ ചത്വരത്തിലെ സ്ക്രീനില്‍
നമ്മുടെ ചിന്തകളും സ്വപ്നങ്ങളും
തെളിഞ്ഞു വരുമെന്നും
ഒരിക്കല്‍ എന്റെ അമ്മാവന് പറഞ്ഞു.
ഞാന്‍ ഭയന്നു പോയി
പകലുകളില്‍ നാവടക്കി,
രാത്രികളില്‍ കിനാവും.
അന് വര്, ഓര്‍മ്മയുണ്ടോ ഈ വരികള്‍? ഇതു സമാഹരിച്ചിട്ടുണ്ടോ?
-സങ്കുചിതന്
നല്ല കവിത. മോബ് ചാനല്‍ www.mobchannel.com സ്പോണ്സര് ചെയ്യുന്ന മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്‍ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.
തൃശൂരില്‍ വച്ചു കാണുമ്പോള്‍ ഇത്രയും പെട്ടെന്നൊരു ബ്ലോഗുമായി വരുമെന്ന് കരുതിയിരുന്നില്ല. കവിത നന്നായിട്ടുണ്ട്.
അന്‍വര്‍,ഒരു കവി കൂടി ബ്ലോഗിലേക്ക് വരുന്നതില്‍ സന്തോഷം.നല്ല കവിതകള്‍ക്ക് കാക്കുന്നു...
ഒരു കവികൂടി ബ്ലോഗിലെത്തിയതില്‍ സന്തോഷം.
"മഴക്കാലം" വാങ്ങി വായിച്ചിട്ടുണ്ട്.
"പാറാവുകാരാ കയര്‍ക്കരുത്,
ഞാനുമീയൊന്നാം മുറിക്കുള്ളി-
ലൊരു പല്ലിമുട്ടയ്ക്കു പാറാവിരുന്നവന്
മീനങ്ങള്‍ തിറയാടി മറയും ജനല്ക്കരയി-
ലാടിവര്ഷക്കോലമാടുന്ന കോലായി-
ലാറിത്തണുത്ത പശി പാറ്റിച്ചികഞ്ഞവന്
ഒരു കുത്തു ചീട്ടില്‍ ചുവക്കുന്നൊ,രാഡുതന്
സന്ധ്യയെക്കാത്തുകാത്തെന്നും മുഷിഞ്ഞവന്‍." (ഗുരുകുലപര്വ്വം)
ആ ഗുരുകുലത്തിലെ ഒരു പൂര്വ്വകാലന്!
സങ്കുചിതന്,
എന്റെ ആ പഴയ പരിഭാഷ ഓര്ത്തതില് സന്തോഷവും അല്‍ഭുതവും.അത് ദക്ഷിണാഫ്രിക്കന്‍ കവിതയാണ്. സൊവേറ്റോ കലാപാനന്തര കവികലിലൊരാള്. പേര് ഓര്‍ക്കുന്നില്ല. എവിടെയാണു താങ്കള്‍ അതു വായിച്ചത്?
അവ പുസ്തകമാക്കിയിട്ടില്ല.
ഒരിടത്തായിരുന്നെങ്കില്‍
പണിത്തിരക്കിനിടയില്‍
നമുക്ക്
കാണുകയെങ്കിലും ചെയ്യാമായിരുന്നു
കഷ്ടം!
അന്‍വര്‍,പുതിയ കവിതകള്‍കൂടി...
ഒരിടത്തായിരുന്നെങ്കില്‍
പണിത്തിരക്കിനിടയില്‍
നമുക്ക്
കാണുകയെങ്കിലും ചെയ്യാമായിരുന്നു......വായിച്ചിട്ടു സങ്കടം വരുന്നു...
ഇങനെ ചിരിക്കുന്നവര്ക്കെ ഇമ്മാതിരി കവിത വരൂ..
ചിരിച്ചു കൊണ്ടെയിരിക്കുക ..............
"നരകത്തില്‍ എനിക്ക്
ആത്മാവുകള്‍ അറയില്‍ തള്ളുന്ന പണികിട്ടി
സ്വര്‍ഗ്ഗത്തില്‍ നിനക്ക്
ആത്മാവുകള്‍ അടിച്ചുവാരുന്ന പണിയും
ഒരിടത്തായിരുന്നെങ്കില്‍
പണിത്തിരക്കിനിടയില്‍
നമുക്ക്
കാണുകയെങ്കിലും ചെയ്യാമായിരുന്നു
കഷ്ടം!"
നാട്ടില്‍ നിന്ന് പോന്നതിനു ശേഷം നിങ്ങളെ ഒക്കെ ഓര്‍ക്കുമ്പോള്‍ ഇങ്ങനെ ഒക്കെ വരും. ഇങ്ങനെ ഒന്നും എഴുതാനാവില്ല എങ്കിലും
അമ്മയെ കാണണം എന്ന് തോന്നിയിട്ടില്ല.
എന്നാലും കരിയാട്, രൂപേഷ്, നാസുമുദ്ദീന്, സെബാസ്റ്റ്യന്‍, പുഴങ്കര തുടങ്ങിയവരുടെ കൂടെയുള്ള നിമിഷങ്ങള്‍ ഓര്‍ത്താല്‍ എവിടെ നിന്നോ രക്തം വിളിക്കുന്നത് പോലെ തോന്നും
ഇപ്പോള്‍ അല്‍പ്പം സമാധാനമുണ്ട്. കുറൂര്‍, കരിയാട്..എല്ലാവരും വരട്ടെ
ഈ കവിത ആ ചിരിയേക്കാള്‍ ഇഷ്ട്ടമായി
എന്റെ കൂട്ടുകാരന്റെ കൂടെ ജോലി ചെയ്യാന്‍ മോഹം എന്ന് കുഴൂരിനോട് പരനജ്പ്പോള് ഈ ലിങ്ക് അയച്ചു തന്നു ...എന്റെ മനസ് പകര്‍ത്തിയതിന് നന്ദി
എന്റെ കൂട്ടുകാരന്റെ കൂടെ ജോലി ചെയ്യാന്‍ മോഹം എന്ന് കുഴൂരിനോട് പരനജ്പ്പോള് ഈ ലിങ്ക് അയച്ചു തന്നു ...എന്റെ മനസ് പകര്‍ത്തിയതിന് നന്ദി
Post a Comment