കുഞ്ഞുങ്ങള്‍ക്കും ഉറക്കുന്നവര്ക്കും
ഒരു താരാട്ട്
(ഓമനത്തിങ്കള്‍ക്കിടാവോ എന്ന മട്ട്)
അമ്പുച്ചെറുക്കനുറങ്ങാന് - മാന-
ത്തമ്പിളിത്തൊട്ടിലൊരുങ്ങി
വള്ളിനിലാവിന്റെ തുഞ്ചം - ഒരു
ചില്ലനിലാവില് കൊരുത്ത്
പട്ടുനിലാവതില് ചുറ്റി - പഴ-
മ്പാട്ടുനിലാവൂയലേറി
ഏറെ വെളുക്കോളമാടി - അതില്‍
അമ്പുച്ചെറുക്കനുറങ്ങി
4 comments:
നന്നായിട്ടുണ്ട്.
ശ്രീ അന് വര് അലി എന്തെഴുതിയാലും അതു കവിതയാണ്.
Anwar,
I already got into Panikkar Sir's tent.
Gopalakrishnan
urumbinkoodu kollam.........
urumbukal iniyum orupadu pettu perukan aasamsa.....
Post a Comment