Tuesday, March 11, 2008

നവകേരളഗാനം

പാട്ടുവിമാനം തകര്‍ന്നുവീഴുമ്പൊഴീ
പൈലറ്റുമാരെന്തുചെയ്യും?
ഓഎന്‍ വീസാറിന്റൊടുക്കത്തെത്തീവണ്ടീ-
ലോടിക്കയറിയിരിക്കും

വാക്കുസര്‍ക്കസ്സിന്റെ ടെന്റഴിയുമ്പൊഴീ
ജോക്കറന്മാരെന്തുചെയ്യും?
ഡോക്ടറയ്യപ്പപ്പണിക്കരെപ്പോലെ
ചിരിച്ചുചിരിച്ചങ്ങഴിയും

2 comments:

നസീര്‍ കടിക്കാട്‌ said...

ഇനി ഇതാവട്ടെ സ്കൂള്‍ അസംബ്ളിപ്പാട്ട്‌

ടി.പി.വിനോദ് said...

മാനമില്ലാതെ വിമാനമുണ്ടാകുമോ?
ആരാവും മൂത്തത്, സര്‍ക്കസോ ജോക്കറോ?

:)