പാതിരാപ്പാട്ട് *
നട്ടപ്പാതിരായ്ക്ക്
പെട്ടെന്നു ചീറ്റുന്ന
കുട്ടാ കുരുന്നേ
കരയരുത്
വിറകുതടിപോല്‍
എരുത്തിലിരുട്ടത്ത്
കയര്‍കെട്ടിയിട്ട
കറമ്പിപ്പയ്യ്
പുലരുമ്പോഴേക്കേ
ചുരത്തൂ നിനക്കായി-
ട്ടകിടുനിറച്ചു
നുരയും പാല്
നട്ടപ്പാതിരാവി-
ന്നറ്റമിരുട്ടല്ല;
കുട്ടാ കുരുന്നേ
കരയരുത്
*ശ്രീ. എച്ച്. എസ്സ്. ശിവപ്രകാശ് രചിച്ച ഒരു കന്നഡ താരാട്ടിന്റെ സ്വതന്ത്ര മൊഴിമാറ്റം