Wednesday, February 25, 2009

പാതിരാപ്പാട്ട് *

നട്ടപ്പാതിരായ്ക്ക്
പെട്ടെന്നു ചീറ്റുന്ന
കുട്ടാ കുരുന്നേ
കരയരുത്

വിറകുതടിപോല്‍
എരുത്തിലിരുട്ടത്ത്
കയര്‍കെട്ടിയിട്ട
കറമ്പിപ്പയ്യ്

പുലരുമ്പോഴേക്കേ
ചുരത്തൂ നിനക്കായി-
ട്ടകിടുനിറച്ചു
നുരയും പാല്

നട്ടപ്പാതിരാവി-
ന്നറ്റമിരുട്ടല്ല;
കുട്ടാ കുരുന്നേ
കരയരുത്

*ശ്രീ. എച്ച്. എസ്സ്. ശിവപ്രകാശ് രചിച്ച ഒരു കന്നഡ താരാട്ടിന്റെ സ്വതന്ത്ര മൊഴിമാറ്റം

4 comments:

Pramod.KM said...

താരാട്ടിന്റെ ഈണത്തില്‍ തന്നെ മൊഴിമാറ്റിയപ്പോള്‍ മിഴിവേറി.:)

naakila said...

പ്രിയ അന്‍വര്‍.
ഉറുമ്പിന്‍ കൂട്ടില്‍ വരാറുണ്ട്
മഴക്കാലം മുതല്‍ കവിതകള്‍ വായിക്കാറുണ്ട്, അവതാരികകളും
നാക്കിലയിലും വരൂ
www.naakila.blogspot.com
സസ്നേഹം

ദിനേശന്‍ വരിക്കോളി said...

ഈ പാതിരാ പാട്ട്
പാതിരാത്രിക്ക് വായിച്ചുറങ്ങുന്നു പ്രിയ കവെ',
....................

suyodhanam said...

പ്രിയ അന്‍വര്‍,
കവിത നന്നായി എഡിറ്റു ചെയ്യണേ
വായനയില്‍ കല്ലുകടി!