Thursday, January 27, 2011

ജ ച്ച ഞാ ജ്ഞ

നമ്മളിടിക്കും കുന്നെല്ലാം
നമ്മുടെ പാറ പൈങ്കിളിയേ

നമ്മളുടയ്ക്കും പാറകളോ
നമ്മുടെ മെറ്റല്‍ മൈങ്കിളിയേ

നമ്മുടെ മെറ്റല്‍ റോഡുകളില്‍
കുണ്ടും കുഴിയും കൂങ്കിളിയേ

നമ്മള്‍ കുതിക്കും വണ്ടികളോ
ഡണ്ടഡ ഡണ്ടഡ ഡ്ഡുങ്കിളിയേ

നമ്മളു വീഴും കുഴിയില്‍ താന്‍
നമ്മള്‍ കിടക്കും കിക്കിളിയേ


ഞങ്ങളിടിച്ചൊരു
ഞങ്ങടെ കുന്നിന്‍
പാറയില്‍ മെറ്റല്‍റോഡൊന്നില്‍

ഞങ്ങള്‍ കുഴിച്ചൊരു
ഞങ്ങടെ കുഴിയില്‍
ഞങ്ങള്‍ കിടന്നു ദ്രവിച്ചെന്നാല്‍

നിങ്ങള്‍ക്കെന്താ സര്‍ക്കാരേ
ജ ച്ച ഞാ ജ്ഞ അല്ലാതെ?


20 comments:

ശ്രീനാഥന്‍ said...

ഇഷ്ടപ്പെട്ടു!

ബിഗു said...

കുറികുക്കൊള്ളുന്ന വരികള്‍. ഒരുപാട് ഇഷ്ടമായി. ഈ വരികള്‍ ബധിരത നടിക്കുന്നവരുടെ കാതുകളില്‍ ചെന്ന് അലയടിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്നു. ഭാവുകങ്ങള്‍

sureshgangadharan said...

kollam maashe

Unknown said...

നമ്മള്‍ ചെയ്യും വോട്ടുകളെല്ലാം
നമ്മുടെതു അല്ലല്ലോ പൈങ്കിളിയേ

.... said...

i laughed and laughed and.....
very strong satire..

habeeba said...

നന്നായിരിക്കുന്നു!

MT Manaf said...

അല്ല പിന്നെ!

MT Manaf said...
This comment has been removed by the author.
ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

kaviurava said...

അന്‍വര്‍ നെയ്തൊരു -
കവിതയിലി പ്പോള്‍,
അന്‍വറിന്‍-
ചിരിയുടെ വെടിയുണ്ട്.
അന്‍വര്‍ കൊയ്യും -
കവിതയിലോക്കെ,
അന്‍വര്‍ എറിയും -
വിത്തുണ്ട്,
ഒരു കൊത്തുണ്ട്.

Manoj vengola said...

അത് കസറി..

പാവപ്പെട്ടവൻ said...

അപ്പോൾ ഇങ്ങനെയും കവിത എഴുതാം അല്ലേ..?
ഇതിലുംനല്ലതു ആ മടിയിലുള്ള കത്തിയെടുത്തു ഈ നെഞ്ചിലേക്കു അങ്ങ് കുത്തിതാഴുത്തുതാണ്...

Absar Mohamed : അബസ്വരങ്ങള്‍ said...

ഇവിടെ ആദ്യമായി വരുകയാണ്.നല്ല ഉറുമ്പ് കടി.
www.absarmohamed.blogspot.com

Mahesh Palode said...

ചവറ്
ഇവനൊക്കെയാണ് ഒ.എന്‍.വി യെയൊക്കെ കുറ്റം പറയണത്
ത്ഫൂ
നിര്‍ത്തീട്ട് പോടാ

Mahesh Palode said...

പാവപ്പെട്ടവാ...
മലയാളകവിഥയുടെ വിഥി

Mahesh Palode said...

ഇതിനെയൊക്കെ നല്ലതെന്നു പറയാന്‍ കുറേ ഏമ്പോക്കികളുണ്ടല്ലോ
കൂട്ടുകാരേ വിമര്‍ശിക്കാന്‍ പേടിയ്ക്കയൊന്നും വേണ്ട, ഇയ്യാള് നുമ്മളെ വിഴുങ്ങത്തൊന്നൂല്ല

ഇഗ്ഗോയ് /iggooy said...

കൊള്ളാട്ടോ ഉറുമ്പ് കടിക്കുന്നുണ്ട്.

"ഇടവും വലവും നോക്കാതെ
ഞങ്ങള്‍ കുത്തിയ വോട്ടോണ്ട്
ഞങ്ങ പണിഞ്ഞ സര്‍ക്കാര്‌
ഞങ്ങക്കിട്ട് പണിയുമ്പോള്‍
കട്ടുറുമ്പിന്‍ കൂട്ടീന്ന്
ക്ലാ ക്ലാ ക്ലീ പറയുന്നോ..."

Vp Ahmed said...

nicely written

sareena mannarmala said...

നമ്മളു വീഴും കുഴിയില്‍ താന്‍
നമ്മള്‍ കിടക്കും കിക്കിളിയേ
nannayto mashe

A. K. Riyaz Mohammed said...

ഇപ്പോളാ കണ്ടത് .ഗോള്ളാം!