Tuesday, August 6, 2013

ആണുറക്കം

ഒതുക്കത്തില്‍
കിടക്കണം

ഇടത്ത് അവള്‍
വലത്ത് മകള്‍

വാക്കുതെറ്റിച്ച് പുകവലിച്ചത്
മകളറിയരുത്
വകയിലൊരുത്തിയെ ഉമ്മവച്ചത്
അവളും

ശ്വാസമടക്കി
മേലോട്ടു നോക്കി
ശവം പോലെ

അഞ്ചുകൊല്ലം അനങ്ങാത്ത
ഇന്ത്യന്‍ പൌരബോധം പോലെ

വിഷംചെന്ന്
ഉടല്‍കെട്ട്

കിടക്കുന്നു

ഈ കവിത
അവളോ മകളോ എഴുതിയാല്‍
എങ്ങനെയിരിക്കും?

13 comments:

മണിലാല്‍ said...

അവളോ മകളോ എഴുതിയാല്‍ പ്രതിപക്ഷ ബഹളം പോലെയിരിക്കും

M.R.Anilan -എം. ആര്‍.അനിലന്‍ said...

പൗരനിദ്ര....
:-)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികളില്‍ അടക്കിയത് ആസ്വദിക്കുന്നു.

Rajeeve Chelanat said...

ഭീകരാവസ്ഥ

Maneesha Ismail said...

I wonder, do they even dare to write one!

__faisal__ said...

ഒരിക്കലും ഒളിച്ചൊന്നു പുക വലിക്കാഞ്ഞിട്ടും ഏറെ കൊതിയായിട്ടും അയലത്തെ ചെക്കനെ മനസ്സി ലെങ്കിലും ഒന്ന് കെട്ടിപ്പിടിക്കാഞ്ഞിട്ടും അവൾക്കും മകൾക്കും ഉറക്കം വരാത്തതെന്തേ? അവരുടെ എഴുത്ത് അവിടെ നിന്നു തുടങ്ങുന്നു.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പുകയുടെ മണം അറിയാതെ പോലെ മകളും ,മനസ്സിലെ ഉമ്മകളുടെ സീല്‍ക്കാരം കേള്‍ക്കാത്ത പോലെ അവളും കിടക്കുകയാവും ,പെട്ടെന്നുറങ്ങിയാട്ടെ .ശ്വാസം വിട്ടു ആ പാവങ്ങള്‍ക്കും ഒന്നുറങ്ങണം

kaviurava said...

ayyo ഞാനിതെപ്പോഴാണ് കാണാതെ പോയെ ... ഇഷ്ടമായി ഏറെ ...

kaviurava said...
This comment has been removed by the author.
AnuRaj.Ks said...

aarum ithu ariyenda....

Unknown said...

നന്നായിട്ടുണ്ട്

Unknown said...

നന്നായിട്ടുണ്ട്

Sujeesh said...

നല്ല കവിത

സുജീഷ്