Sunday, July 15, 2007

കാഫ്ക


വെറിവേനലില്‍
ഒരു തെങ്ങിന്റെ മണ്ടയില്‍
‍തണ്ടുതുരപ്പന്‍ സൂര്യകിരണങ്ങളെ
കടിച്ചുപറിച്ചുകൊണ്ടിരുന്ന ഒരു കാക്ക

പെട്ടെന്ന്
തോന്ന്യാസത്തില്‍
ആകാശം തുരന്ന്
അനേകായിരം അപ്പാര്‍ട്ടുമെന്റുകള്‍ക്കപ്പുറത്ത്
ഉദ്ധരിച്ചുനിന്ന മറ്റേതോ മരത്തെ ഉന്നംവെച്ച്
പറന്നു തുടങ്ങിയതും,
ഒരു മഴ വന്നു

അപ്പാര്‍ട്ടുമെന്റുകളിലൊന്നിലെ
ഇരുപത്തൊന്നാം നിലയിലെ ബാല്‍ക്കണിയില്‍
ഇണചേര്‍ന്നു നിന്നിരുന്ന
ഒരാണും പെണ്ണും
കണ്ട്
അന്തംവിട്ടു നിന്നു,
മഴയ്ക്കു കുറുകേ
ഒറ്റവരയായി
ഒറ്റയ്ക്കു പരക്കുന്ന
ആ കാഫ്കയെ.

8 comments:

SUNISH THOMAS said...

:)

ടി.പി.വിനോദ് said...

കാഫ്ക = കാക്ക
കവിത പറക്കത്തിന്റെ പരിഭാഷകൂടിയാകുന്നു അല്ലേ മാഷേ?

(ഓ.ടോ: അപ്പോ കമ്പ്യൂട്ടര്‍ ശരിയായി അല്ലേ?)

സു | Su said...

:)

ഇതിന്റെ തലക്കെട്ട് പോസ്റ്റ് ടൈറ്റില്‍ എന്നിടത്ത് കൊടുക്കാമായിരുന്നില്ലേ? എഡിറ്റ് ചെയ്തിട്ട് ചെയ്യാമല്ലോ ഇനി.

രാജ് said...

കാക്ക കാഫ്കയാകുന്നതിന്റെ മെറ്റമോര്‍ഫോസിസ്, കാഫ്കയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു ട്രിബ്യൂട്ട് സാധ്യമാകുന്നതെങ്ങിനെ!

അസ്സല്‍ കവിത.

Pramod.KM said...

തണ്ടുതുരപ്പന്‍ സൂര്യകിരണങ്ങളെ കടിച്ചു പറിച്ചുകൊണ്ടിരുന്ന ഈ കാഫ്ക ഇഷ്ടമായി...:)

umbachy said...

മൂന്നും വായിച്ചു

ഒറ്റക്കു പരക്കുന്ന-
അതാണ്` ആകര്‍ഷകം
ഒരു കാഫ്കക്കുഞ്ഞിന്‍റെ കരച്ചില്‍
ഉള്ളില്‍ കേട്ടു
വിരുന്നിനാരൊ വരുന്നുണ്ടാവും

prem prabhakar said...
This comment has been removed by the author.
Anonymous said...

asaadhyam!