ഇരുപുറവും ചൂടുള്ള ദോശ
നാം കിടക്കുമ്പോളോര്‍ത്തില്ല നമ്മളില്‍
നാം കിടന്നു വേവാന്‍ തുടങ്ങുന്നത്
നാം കിടന്നു,
മുരണ്ടൂ വിറക്
ദേ
നാം കിടുങ്ങുന്നു
ചൂടിന്നിരുപുറം
ആരുവന്നു തിരിച്ചിട്ടു നമ്മളെ
അമ്പു, തുമ്പിയോ? ദൈവമോ സ്വപ്നമോ?
ഞാന്‍ തിണര്‍ത്തൂ
നെരിപ്പില്‍
അണുവണുവായ് തണുത്തു നീ
കോശസമുദ്രമായ്
നമ്മളെത്തിന്നുവാനൊരു കണ്‍സ്യൂമര്‍
നാവു നീട്ടി; ഒടുക്കത്തെ നാവ്
അതിന്‍
നഷ്ടമൂല്യമേ നമ്മിലെ ചൂട്
ഗ്യാസു തീര്‍ന്നോ?
ഹലോ, ഗ്യാസേജന്‍സിയല്ലേ?
നമ്പര്‍ 278...
ങ്ഹേ!രണ്ടുമാസം കഴിയുംന്നോ?
....ഓക്കെ.
വേഗം കഴിച്ചോളൂ
നല്ല ചൂടാ
നല്‍...ല്ല ചൂടാ.
11 comments:
Ha..ha...ha
:)
ഭാഷയുടെ സാദ്ധ്യതകളിലെല്ലാം ചൂണ്ടയിടുന്നവന്‍..
തിണര്‍ത്തുപോയി..
അന്‍വറേ, വണക്കം.
നല്ല ചൂടുള്ള ദോശ!:)
"നാം കിടക്കുമ്പോളോര്‍ത്തില്ല നമ്മളില്‍
നാം കിടന്നു വേവാന്‍ തുടങ്ങുന്നത്"
എന്തിനേറെപ്പറയണം. ഈ കവിയുടെ കരുത്തറിയാം ഈ രണ്ടുവരി വായിച്ചാല്പ്പോലും....
മാഷേ
ഉറുമ്പ് ഇതു വഴി വരുന്നത് കാത്തിരുന്നതാ
കണ്ട ഉറുമ്പ് മാഷല്ലാന്ന് ഉറപ്പായാപ്പോള്‍ ദുഖമുണ്ടായ്
അതിപ്പോള്‍ തീര്‍ ന്നു
കുറേയായി ഞാനീ വഴിക്കൊക്കെ ഉണ്ട്
കാത്തിരിക്കുന്നു പുതിയ മഴക്കാലങ്ങളെ
ഒരു ഓണക്കാല പതിപ്പില്‍ കവി പി. രാമനുമായുള്ള ദീര്‍ഘമായ സംഭാഷണങ്ങളില്‍ നിന്നാണ് കവി അന്‍വറിനെ അറിയുന്നത്. ഇവിടെ കാണാനായതിലും കാശ് കൊടുക്കാതെ നല്ല കവിതകള്‍ വായിക്കാനാകുന്നതിലും സന്തോഷം.
ചൂടുള്ള ദോശകൾ ഇനിയും വരട്ടെ...
മനസ്സിലാകാത്തത് ഇത്രയും നല്ല തട്ടുകട സ്വന്തമായുള്ള
അൺ വർ എന്തിനാൻ രുചി
അറിയെണമെങ്കിൽ ഒരുപാട് റഫർ ചെയ്യേണ്ടി വരുന്ന
ദോശ ഞങ്ങൽക്കു തരുന്നത്
DOSHAKKU RUCHI KOODAAN
CHAT NEE !!!!
IDAKKIDAKKOKKE.
പ്രിയ സുഹ്രുത്തെ ദേൊശ് വളരെ നന്നയിരുന്നു
Post a Comment