പള്ളിപ്പുറം വണ്ടിയാപ്പീസ് 1
പള്ളിപ്പുറം വണ്ടിയാപ്പീസില്‍
കാലപ്പഴക്കം കരയിട്ട
കല്ലുകസേരയുടുത്തുംകൊ -
ണ്ടോഞ്ഞിരുന്നു പകലന്ത്യോളം
പള്ളിപ്പുറം വണ്ടിയാപ്പീസ്
ദൂരമഴിഞ്ഞ രണ്ടെല്ലല്ലോ
തൂത നിളയും; അതിന്മീതേ
കൂകി നിറുത്താതിരമ്പിപ്പോയ്
തെക്കുവടക്കു തീവണ്ടത്താന്‍
- ഞെട്ടിച്ചുരുണ്ടട്ടയാപ്പീസ്
നേര്‍ച്ച കഴിഞ്ഞു തന്‍ മെല്ലിച്ച
പൈക്കളെ ധാരാളമാട്ടിക്കൊ -
ണ്ടെത്തി ബ്രേക്കിട്ടു വല്ലപ്പോഴും
പട്ടാമ്പിയില്‍ നിന്നു ചെട്ടിച്ചി2
- ചാടിയെണീറ്റാപ്പീസ് ‘ഏട്ത്തൂ?’
ഇംഗ്ലീഷ് വിളക്കുകാല്‍ പണ്ടത്തെ
പുങ്ക് ചൊറിഞ്ഞു തുരുമ്പിച്ച്
പേരാലു പൊന്തിയ മറ്റേക്കാല്‍
മന്തിനെ നോക്കിക്കൊതിവിട്ടു
- പള്ളിപ്പുറം പ്രാന്തനാപ്പീസ്
നീന്തിവരുമിരുള്‍പ്പാളത്തിന്‍
ചന്തിക്കടിച്ചു പരത്തീട്ടോ
അന്തിപ്പെരുങ്കൊല്ലനുണ്ടാക്കീ
ചുള്ളനിരുട്ടിന്റെ പാടങ്ങള്‍
- പള്ളിപ്പുറം കുണ്ടനാപ്പീസ്
കുണ്ടന്‍ നിലാവിന്റെ കുന്നായി
കുണ്ടന്‍ നിലാവിന്റെ കുണ്ടായി
നീളുന്നു പള്ളിപ്പുറമ്പോക്ക്
നീണ്ടുനിവര്‍ന്ന്, പുല്ലിംഗം പോല്‍
- പാതിരാഗന്ധര്‍വ്വനാപ്പീസ്
1. ഷൊര്‍ണ്ണൂര്‍-മംഗലാപുരം തീവണ്ടിപ്പാതയില്‍ പട്ടാമ്പി കഴിഞ്ഞുള്ള ഒരു ഉള്‍നാടന്‍ തീവണ്ടിയാപ്പീസ്. നിളയും തൂതയും പള്ളിപ്പുറം ഗ്രാമത്തിന്റെ ഇരുവശങ്ങളിലൂടെ ഒഴുകി പടിഞ്ഞാറെ മുനമ്പില്‍ വച്ച് ഒത്തുചേരുന്നു.
2. ‘കറുത്ത ചെട്ടിച്ചികള്‍’ എന്ന ഇടശ്ശേരിക്കവിതയുടെ ഓര്‍മ്മ
14 comments:
പണ്ടു കണ്ട പള്ളിപ്പുറം കാഴ്ചകള്‍ ഓര്‍മ്മ വന്നു
എപ്പോഴും ആലോചിക്കാറുള്ളത് പലപ്പോഴും പലരോടായി പറഞ്ഞിട്ടുള്ളത്
ഏകാന്തതയുടെ അന്‍പതുവര്‍ഷത്തെക്കുറിച്ച്
മലയാളം കാണാതിരുന്നതെന്തുകൊണ്ടെന്നായിരുന്നു.
പള്ളിപ്പുറം എനിക്കേറെ പ്രിയമുള്ള ഒരു ഇടം..
അതിലുമേറെ കവിത ഇഷ്ടമായി..
ഇപ്പോഴത്തെ പതിവു കാവ്യഭാഷയില്‍ നിന്ന് ഇതൊന്ന് മാറിയൊഴുകിയതും ഒരു കാരണമാകാം.
പ്രിയ അനൂപ്,
കവിതയുടെ ശരിയായ വായനക്കാര്‍ - അവര്‍ തീരെക്കുറച്ചു പേര്‍ - ‘ഏകാന്തതയുടെ...’ വായിക്കുകയും ഓര്‍ക്കുകയും ചെയ്യുന്നു. അത് ആഘോഷിക്കുന്ന കവിതയാകാത്തത് എത്ര നന്നായി എന്നും തോന്നുന്നു. പിന്നെ, കാവ്യവിമര്‍ശനം എന്നേ അന്യം നിന്നു മലയാളത്തില്‍....
നല്ല വാക്കിന് നന്ദി, സന്തോഷം.
എന്റെ നാടിനെ കുറിച്ചൊരു കവിത കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി മാഷേ....
ഇന്നത്തെ പള്ളിപ്പുറത്തെ കാഴ്ച്കള്‍ കുറച്ചു വ്യത്യസ്തമാണ്... എന്നാലും പണി തീരത്തൊരു വീടു പോലെ, മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന പള്ളിപ്പുറം തീവണ്ടിയാപ്പീസും അതിലൂടെ വന്നു പോകുന്ന അഞ്ചരക്കുള്ള വണ്ടിയും എല്ലാം വളരെ മിസ്സ് ചെയ്യുന്നു..
കവിത നന്നായിരിക്കുന്നു... കവിത വായിച്ചപ്പോള്‍, ഒന്നു നാട്ടില്‍ പോയി വന്നു... അതു കൊണ്ട് ആസ്വാദനത്തിന്റെ രസമൊന്നു മുറിഞ്ഞു.... ഇനി ഒന്നു വായിക്കട്ടെ....
ഉറുമ്പേ,
ഗ്രീന്‍ പാര്‍ക്കിലെ വീട്ടിലെ ടെറസ്സില്‍ കിടന്നു വൈലോപ്പിള്ളി കവിത പാടിയത് ഓര്‍മ്മയുണ്ടോ?
എന്തെരു വിശേഷങ്ങള്‍?
ഒരു കുഴിയാന
മാഷേ..
കവിത ഭേഷ്,പക്ഷെ..
വികെഎന്നിന്‍റെ വസതിയില്‍
ഗസല്‍ ആലപിച്ച ഉംബായി
പാടിയ ആ ഉറക്കു പാട്ടുണ്ടല്ലോ...
“സോജാ രാജ്കുമാരീ സോജാ....”
...മാഷെ,കവിത വായിച്ചങ്ങിനെ ഉറങ്ങി...
ഹ... ഹ.. ഹ... ഹറൂണ്‍,
കമെന്റ് ക്ഷ പിടിച്ചു. ഉറക്കതില്‍ സൂക്ഷിച്ചോ, ഇത് ഉമ്പായിയല്ല പാമ്പാണ്, ഊര്‍ന്നു കയറും...
സഞ്ചയ്,
നീ ഇപ്പോള്‍ ഏതു ദുനിയാവില്‍. ദില്ലിയൊന്നും മറന്നിട്ടില്ലെടാ. മെയിലില്‍ വാ.....urumbu@gmail.com
ഇക്കാ
വെറുതെ ബ്ലോഗിലൊന്നു തപ്പിയപ്പോൾ ദേ കിടക്കുന്നു
ഉരുൻബിൻ കൂട്ടം
കവിതകൾ വായിചു കെട്ടൊ
ഓർമയുണ്ടൊ എന്നെ?
ഒരു അബ്ദുൽ സലമിനെ?
kavitha nannaayirunnu.pattumenkil ente kavithakal vaayikkoo
i like the primitivity of this poem.
Dear Blogger
Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://urumbinkoodu.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
ഈ കവിതയിലൂടെ എന്റെ സ്വന്തം നാട്ടിലെ ആ ..തീവണ്ടിയാപ്പീസ് വെക്തമായി കണ്ടു
kavitha nannayi
നേരുകവിത.
വ്യത്യസ്തമായ വായനാനുഭവം.
Post a Comment