Sunday, July 15, 2007

ആടിയാടി അലഞ്ഞ മരങ്ങളേ...

'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി'*നടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...

ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...

**************
*കുമാരനാശാന്റെ ‘പ്രരോദന‘ത്തില്‍ നിന്ന്

3 comments:

Pramod.KM said...

ആദ്യവായനയില്‍ തോന്നിയത് ഇത് പഴയതും പുതിയതുമായ കവിതകളുടെ താരതമ്യം ആണെന്നാണ്‍.
പിന്നീട് നോക്കിയപ്പോള്‍ തലമുറകളെകുറിച്ചു തന്നെ ആണ്‍ പറയുന്നത് എന്ന് പിടികിട്ടി..
:)..
അവസാനം മദ്യത്തിന്റെ സ്വാധീനത്തെക്കുറിച്ചുമുണ്ടല്ലോ പരാമറ്ശം.
ഏറെ ചിന്തിപ്പിക്കുന്നു വരികള്‍:)

Pramod.KM said...

കൊടുങ്കാടുകളാകേണ്ടിയിരുന്ന നമ്മളാകുന്ന മരം അവസാനം ആടിയുലഞ്ഞ് എടുപിടീന്ന് വീണുപോയെന്ന കാര്യം കൂടി മനസ്സിലാക്കിയപ്പോള്‍ ഈ കവിത ഏറെ ഹൃദ്യമായി..:)

Pramod.KM said...

ഒന്നുരണ്ടു ദിവസം മുമ്പ് ഈ കേഴളവും ഞാന്‍ കണ്ടു.